ലെബനനിലെ ഇലക്‌ട്രോണിക് സ്‌ഫോടന പരമ്ബര ; ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു

ലെബനനിലെ ഇലക്‌ട്രോണിക് സ്‌ഫോടന പരമ്ബരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു.

ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്.

ലബനനിലെ ഇലക്‌ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

അതേസമയം ലെബനനിലെ വോക്കി ടോക്കി സ്‌ഫോടന പരമ്ബരയില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റെന്നാണ് വിവരം. കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിലാണ് ലബനനില്‍ ഉടനീളം പൊട്ടിത്തെറികള്‍ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *