സിനിമ മേഖലയില്‍ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന് എന്ന പേരിലാകും സംഘടന രൂപീകരിക്കുക.
സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്കി. അഞ്ജലി മേനോന്, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളത്. സിനിമാ രംഗത്തെ സമഗ്ര നവീകരണം ലക്ഷ്യമെന്ന് കത്തില്‍ പറയുന്നു.
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് നേരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുതിയ സംഘടന വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.