ലോക്സഭാ തെരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്താനായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.
രാവിലെ പത്തിന് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിലാണ് യോഗം. തെരഞ്ഞെടുപ്പ് വിലയിരുത്തലാണ് പ്രധാന അജണ്ടയെങ്കിലും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്കുള്ള ലീഗ് പ്രതിനിധിയെ സംബന്ധിച്ചും ചർച്ച ഉണ്ടാകും.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് രാജ്യസഭയിലേക്ക് പ്രധാനമായും പരിഗണനയിലുള്ളത്. സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്ന ആവശ്യം വരികയാണെങ്കില്‍ യൂത്ത് ലീഗ് ഭാരവാഹികളെയും പരിഗണിക്കും. അതേസമയം പി.കെ കുഞ്ഞാലിക്കുട്ടിയും രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. സമസ്ത-ലീഗ് തർക്കത്തില്‍ സ്വീകരിക്കേണ്ട പൊതുവായ നയവും ഇന്നത്തെ യോഗത്തില്‍ ചർച്ചയാകും.