യുവഗായകരായ വിധുപ്രതാപിനും സന്നിധാനന്ദനുമെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ അധിക്ഷേപ പരാമർശം. വൃത്തികെട്ട കോമാളി വേഷമാണെന്നും പെട്ടെന്ന് ആരും കണ്ടാല്‍ പേടിച്ച് പോകും അറപ്പുണ്ടാക്കുന്നു എന്നിങ്ങനെ പോകുന്നു പരാമർശം.
ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ സന്നിധാനന്ദന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആണ്‍കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്‍കുട്ടിയായിട്ടും തന്നെ വളർത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. ടോപ്സിംഗറില്‍ പാടുന്ന കുട്ടിയായിരുന്നു. ഇപ്പോള്‍ അവരെ കണ്ടാല്‍ ആരെ കണ്‍ഫ്യൂഷനാകും. ഇവർക്ക് പിതാവ് ഇല്ലേയെന്നും നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാർ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഗായകരെ പിന്തുണച്ച് ഗാന രചയിതാവ് ഹരിനാരായണൻ രംഗത്ത് വന്നു. ഏറ്റു തഴമ്ബിച്ച അവഗണനകളാണ് അവന്റെ ഇന്ധനമെന്നും മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടിക്കൊണ്ടേയിരിക്കുമെന്നും ഒപ്പമുണ്ടെന്നും ഹരിനാരായണൻ കൂട്ടിച്ചേർത്തു.