സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ പവന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞദിവസം സ്വര്‍ണവില 800 രൂപ ഒറ്റയടിക്ക് കുറഞ്ഞ് പവന 52,440 രൂപയില്‍ എത്തിയിരുന്നു. അതേ സമയം വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 76 രൂപ വര്‍ധിച്ച് 7,227 രൂപയായി. പവന് 608 രൂപ വര്‍ധിച്ച് 57,816 രൂപയുമായി.
മാർച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രില്‍ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54,000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില. ഏപ്രില്‍ 27ന് 53,480 രൂപയും 29നും 30നും 53,240 രൂപയിലുമാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9,000 രൂപയാണ് വർധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 1,040 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വർണം ഔണ്‍സിന് 2,283.07 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.