മുതിര്‍ന്ന ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന സമ്മാനിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ഇന്ന് രാവിലെ പ്രഖ്യാപിച്ചത്. ‘എല്‍.കെ അദ്വാനിക്ക് ഭാരത് രത്ന സമ്മാനിക്കുമെന്ന കാര്യം താന്‍ സന്തോഷപൂര്‍വ്വം പങ്കുവയ്ക്കുന്നു. ഈ ബഹുമതിയുടെ കാര്യം താന്‍ അദ്ദേഹരുമായി സംസാരിച്ചുവെന്നും അദ്ദേഹത്തെ അനുമോദിച്ചുവെന്നും മോദി X ലൂടെ പങ്കുവച്ചു.
‘നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ സ്മാരകമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി എന്ന നിലയില്‍ രാഷ്ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. നമ്മുടെ ആഭ്യന്തര മന്ത്രി, ഐ ആന്‍ഡ് ബി മന്ത്രി എന്നീ നിലകളില്‍ അദ്ദേഹം സ്വയം വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ എല്ലായ്പ്പോഴും മാതൃകാപരവും സമ്ബന്നമായ ഉള്‍ക്കാഴ്ചകളാല്‍ നിറഞ്ഞതുമാണ്.” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
14ാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു അദ്വാനി. ആര്.എസ്.എസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്വാനി, രാജ്യത്ത് ബി.ജെപിയുടെ വേരോട്ടത്തിന് അടിത്തറ പാകിയ നേതാക്കളില്‍ ഒരാളാണ്. അദ്ദേഹം നടത്തിയ രഥ യാത്രകള്‍ അതില്‍ നിര്‍ണായകമായിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അദ്വാനി, ഏറ്റവും കൂടുതല്‍ തവണ ഒരു മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചവരില്‍ പ്രധാനിയാണ്. ഓര്‍ഗനൈസറിന്റെ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിട്ടുണ്ട്.
2019 വരെ ഏഴു തവണ ലോക്സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. മുതിര്‍ന്ന ബി.ജെ.പി. നേതാവായ മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടുന്ന മാര്‍ഗനിര്‍ദ്ദേശക് മണ്ഡല് എന്ന സമിതിയില്‍ അംഗമാണ് നിലവില്‍ അദ്വാനി.