ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ് നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ജനാധിപത്യ സംരക്ഷണത്തിനായുള്ള സമാധാനപരമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഇൻഡ്യ സഖ്യ നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടിയില്‍ മുഖ്യമന്ത്രി അതിശക്തമായി പ്രതിഷേധിച്ചു.
ഇന്ത്യ ജയിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല. രാജ്യത്തിന് വേണ്ടി പോരാട്ടം കോണ്‍ഗ്രസ് നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
