“ഞങ്ങളെ കാണേണ്ടത് തുല്യരായി, അടിമകളായല്ല”; ട്രംപിന് രാഹുല്‍ ഗാന്ധിയുടെ മൂന്ന് കര്‍ശന മുന്നറിയിപ്പുകള്‍

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.


ബുധനാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ്, ഇന്ത്യയെ അമേരിക്കയുടെ ‘സേവകനെപ്പോലെ’ മാറ്റുന്നതാണ് പുതിയ കരാറെന്ന് അദ്ദേഹം ആരോപിച്ചത്. ഇന്ത്യയെ ഒരു തുല്യ പങ്കാളിയായി കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടാന്‍ ‘ഇന്ത്യ’ സഖ്യത്തിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അമേരിക്കയുമായി ചര്‍ച്ച നടത്തുമ്പോള്‍ നമ്മള്‍ തുല്യരായിട്ടാണ് ഇരിക്കേണ്ടത്, അല്ലാതെ സേവകരെപ്പോലെയല്ല. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഏകപക്ഷീയമായ കരാറുകള്‍ക്ക് വഴങ്ങുകയാണ്.

ഇന്ത്യ സഖ്യമാണ് അധികാരത്തിലുണ്ടായിരുന്നതെങ്കില്‍, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തുല്യമായ പദവിയില്‍ നിന്നുകൊണ്ട് മാത്രമേ ട്രംപുമായി ചര്‍ച്ച നടത്തുമായിരുന്നുള്ളൂ.


ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയും കര്‍ഷകരുടെ താല്‍പ്പര്യങ്ങളും പണയം വെക്കുന്നതാണ് പുതിയ നീക്കങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള പുതിയ വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് രാഹുല്‍ ഗാന്ധി പ്രധാനമായും ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *