പത്തനംതിട്ടയിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷ (20) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ഏകദേശം 15 മിനിറ്റോളം സംസാരിച്ചതിന് പിന്നാലെ ജിത്തു കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദിൻഷയെ ആക്രമിക്കുകയായിരുന്നു. ദിൻഷയുടെ ശരീരത്തിൽ അഞ്ചോളം കുത്തേറ്റതായാണ് പ്രാഥമിക വിവരം.

യുവതിയുടെ നിലവിളി കേട്ട് റിസോർട്ടിലെ മറ്റ് ജീവനക്കാർ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ റിസോർട്ട് ജീവനക്കാർ ജിത്തുവിനെ പിടികൂടി ആൽമരത്തിൽ കെട്ടിയിട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *