ഇ.ഡി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് അറിയിച്ചത്.
ഒരു ഡയറിയില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു. അതേസമയം, കേസ് എടുക്കാൻ ആവശ്യമായ മൊഴികളും മറ്റ് വിവരങ്ങളും ഇ.ഡി നല്‍കിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ശുപാർശ കത്തും ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
