കാന്തപുരത്തിന്റെ പ്രസ്താവന കാലത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ഷൈലജ ടീച്ചര്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാരുടെ പ്രസ്താവനക്കെതിരേ സിപിഎം നേതാവ് കെ കെ ഷൈലജ ടീച്ചര്‍. സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം


സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇന്ന് കേരളത്തില്‍ മുസ് ലിം സ്തീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ വിന്യസിക്കപ്പെട്ടവരുമാണ് അവരില്‍ എം എല്‍ എമാരും മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍മാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്.

ജഡ്ജിമാരും വക്കീലന്മാരും ഡോക്ടര്‍മാരും അധ്യാപകരും ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട് അവര്‍ പൊതു സ്ഥലങ്ങളില്‍

ഒത്തുചേരുകയും മീറ്റിംഗ് കളില്‍ വേദി പങ്കെടുകയും ഒരുമിച്ച്‌ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല.

സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല’. അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *