ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയില്‍ സിജെപി പ്രതിഷേധം അവസാനിച്ചതോടെ രാജ്യതലസ്ഥാനം സാധാരണ നിലയില്‍.
ജന്തർ മന്തർ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ ഉടൻ പിൻവലിക്കും. ചൊവ്വാഴ്ചയ്ക്കകം കേന്ദ്രം രേഖാമൂലം ഉറപ്പു നല്‍കും.
ഡല്‍ഹിയിലെ മെട്രോ സ്റ്റേഷൻ പ്രവർത്തനങ്ങള്‍ സാധാരണ നിലയിലായി. അതേസമയം വിദ്യാർഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിപക്ഷം പ്രതിഷേധം തുടരും. നാളെ പാർലമെന്റില്‍ വിഷയം ഉന്നയിക്കാനാണ് തീരുമാനം. അതേസമയം, പ്രഹ്ലാദ് ജോഷിക്കാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം നന്ദി അറിയിച്ച് അഭിജീത് ദീപ്കേ. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൂർണതോതില്‍ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്.
