എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകും, ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കും : കെ.മുരളീധരൻ

എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകുമെന്നും ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും നിയുക്ത മന്ത്രി കെ.മുരളീധരൻ.

ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

ഒരു ടീമായി മുന്നോട്ടുപോകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.മന്ത്രിസഭയില്‍ അംഗമായതില്‍ സന്തോഷമെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ടീം യുഡിഎഫ് മികച്ചതാണ്. ഏത് വകുപ്പ് ലഭിച്ചാലും മികച്ച രീതിയില്‍ പ്രവർത്തിക്കാൻ കഴിയും എന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഏല്‍പ്പിച്ചത് വലിയ ദൗത്യമെന്ന് റോജി എം.ജോണ്‍ പറഞ്ഞു. യുവാക്കള്‍ക്ക് വലിയ പ്രാതിനിധ്യമുള്ള നിയമസഭ. യുവാക്കള്‍ക്ക് കടന്നു വരാൻ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ നല്‍കുന്നത് വലിയ പിന്തുണയാണ്. 14 സീറ്റും വിജയിച്ചതിന്റെ അർഹമായ പ്രതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമാനകരമായ നിമിഷമെന്നും വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സി.പി ജോണ്‍ പറഞ്ഞു. ചർച്ചകള്‍ പൂർത്തിയായിട്ടുണ്ട്. മികച്ച രീതിയില്‍ പ്രവർത്തനം കാഴ്ചവക്കുമെന്നും വ്യക്തമാക്കി. വകുപ്പുകള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് കെ.എം ഷാജിയും പ്രതികരിച്ചു. വളരെ മികച്ച രീതിയില്‍ പെർഫോം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായി ബിന്ദു കൃഷ്ണ പറഞ്ഞു. സ്ത്രീകളുടെ പ്രാതിനിധ്യം മന്ത്രിസഭയില്‍ കൂടിയത് വളരെ മികച്ച തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *