യാത്രാസുരക്ഷയുടെ കാര്യത്തില്‍ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. മുഖ്യമന്ത്രിയുടെ യാത്രയില്‍ കൂടുതല്‍ സുരക്ഷയുടെ ഭാഗമായുള്ള വാഹനവ്യൂഹം വേണ്ടെന്ന് സതീശൻ ഡിജിപിക്ക് നിർദേശം നല്കി.
പൈലറ്റും എസ്കോർട്ടും ഒരോന്ന് മാത്രം മതിയെന്നും മറ്റ് അകമ്പടി വാഹനങ്ങള്‍ വേണ്ടെന്നുമാണ് നിര്‍ദേശം. റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
എസ്കോർട്ടും വേണ്ടെന്നായിരുന്നു സതീശൻ നിലപാടെടുത്തത്. എന്നാല്‍ അത് ഒഴിവാക്കാനാകില്ലെന്ന് ഡിജിപി അറിയിക്കുകയായിരുന്നു.
