പിണറായിയോട് ധര്‍മടത്തുകാര്‍ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു, സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല : പി.സി. ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെ സ്വന്തം മണ്ഡലത്തിന്റെ ജനങ്ങള്‍ മനസ്സിലാക്കിയില്ലെന്നും ധർമടത്ത് അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും പി.സി.

ജോർജ്. പിണറായിയെ ധർമടത്തെ ജനങ്ങള്‍ താഴ്ത്തിക്കെട്ടിയതുപോലെ അദ്ദേഹത്തെ തള്ളിക്കളയില്ലെന്നും അത്തരമൊരു ജനവികാരത്തോട് താൻ യോജിക്കുന്നില്ലെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

‘എറ്റവും കൂടുതല്‍ ആക്ഷേപിച്ചതും ആരോപണങ്ങള്‍ ഉന്നയിച്ചതും ഞാനാണ്. ആ ഞാൻ തന്നെയാണ് പറയുന്നത് ധർമടത്തുക്കാർ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു..എന്താണെങ്കിലും പിണറായി ധർമടത്തിന്റെ നേതാവല്ലേ..’ -അദ്ദേഹം പറഞ്ഞു. ധർമടത്തെ വോട്ടെണ്ണുന്നതിനിടെ പിണറായിയുടെ ലീഡ് കുറഞ്ഞപ്പോഴായിരുന്നു പി.സി. ജോർജിന്റെ ഈ പ്രതികരണം.

നിയമസഭ തെരഞ്ഞടുപ്പിന്‍റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ധർമടത്തെ എല്‍.ഡി.എഫ് സ്ഥാനാർഥി പിണറായി വിജയനും യു.ഡി.എഫ് സ്ഥാനാർഥി അബ്ദുല്‍ റഷീദും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആദ്യ ആറു റൗണ്ടുകള്‍ എണ്ണിക്കിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ എതിർ സ്ഥാനാർഥിയേക്കാള്‍ പിറകിലായിരുന്നു. പിന്നീട് ഏഴാം റൗണ്ട് പൂർത്തിയായപ്പോഴാണ് 1536 വോട്ടുകള്‍ക്ക് പിണറായി മുന്നിലായി. എല്ലാ റൗണ്ടുകളും എണ്ണിത്തീർന്നപ്പോള്‍ ആകെ 84,504 വോട്ടുകള്‍ നേടി 14,437 വോട്ടുകളുടെ ഭൂരിപക്ഷവുമായി വിജയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *