കപ്പലുകള്‍ക്കുനേരെ വെടിവെപ്പ്; ഇറാന് മുന്നറിയിപ്പുമായി ഇന്ത്യ

ഹോർമുസില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതികരിച്ച്‌ കേന്ദ്ര സർക്കാർ. ഇത്തരം പ്രവൃത്തികള്‍ ആവർത്തിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി.

അതേസമയം വെടിവയ്പ്പില്‍ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളില്‍ നിന്ന് ഐആർജിഎസ് ചുങ്കം ഈടാക്കുന്നുണ്ട്. എന്നാല്‍ അത്തരം നികുതി നല്‍കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. ഇതിനിടെയാണ് ജഗ് അർണവ്, സാൻമാർ ഹെറാള്‍ഡ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *