പിണങ്ങിപ്പോയവര്‍ തിരികെ വന്നു, യുഡിഎഫ് അധികാരത്തില്‍ തിരികെ വരും ; വിഡി സതീശൻ

യുഡിഎഫ് അധികാരത്തില്‍ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മികച്ച വിജയ പ്രതീക്ഷയുണ്ട്. ഏറ്റവും മികച്ച പോളിങ് ശതമാനം.

വിദേശത്ത് നിന്നുള്ള ആളുകള്‍ കൂടി വന്നിരുന്നെങ്കില്‍ കൂടുതല്‍ വർദ്ധിക്കുമായിരുന്നു. യുഡിഎഫ് നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു.

പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. ദളിത് സംഘടനകള്‍ , പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനേ പിന്തുണച്ചിട്ടുണ്ട്. എന്റെ ആത്മവിശ്വാസത്തിന് ഒരു രാഷ്ട്രീയമായ അടിത്തറയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വിജയം, പ്രവർത്തനം , സംഘടനാ ശക്തി എന്നിവയൊക്കെയാണ് ആത്മവിശ്വാസമെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഒരു ബദല്‍ ആണ് എന്ന് ചിന്ത ഉണ്ടായിട്ടുണ്ടെന്നും ഡീല്‍ പ്രവർത്തകർ പൊളിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

എറണാകുളം , പത്തനംതിട്ട ഇടുക്കി , മലപ്പുറം , വയനാട് ജില്ലകളില്‍ ഒരു ക്ലീൻ സ്വീപ്പ് ഉണ്ടാകും. സർക്കാരിനെതിരായ വികാരമുണ്ട്. സർക്കാരിന്റെ പണമെടുത്താണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. എല്‍ഡിഎഫിന് വനിതാ മുഖ്യമന്ത്രിയെ കുറിച്ചും യുവ മുഖ്യമന്ത്രിയെക്കുറിച്ചും ഒക്കെ പറയാം. കാരണം അധികാരത്തില്‍ വരില്ലല്ലോയെന്ന് അദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *