‘എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തും: വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് എം വി ഗോവിന്ദൻ

എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

തളിപറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച്‌ പറയാൻ കഴിയാത്തത്. വൻ ഭൂരിപക്ഷം നല്‍കി കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കോണ്‍ഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. ബിജെപി കള്ള പണം ഉപയോഗിച്ച്‌ വലിയ രീതിയില്‍ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർത്ഥിക്കൊപ്പം പോയി പണം നല്‍കുന്നത് കേരളത്തില്‍ കേട്ടുകള്‍വി ഇല്ലാത്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.വയനാട് പുനരധിവാസത്തില്‍ കോണ്‍ഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

വികസനത്തെ എതിർത്ത ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്നു. ബിജെപി കള്ള പണം ഉപയോഗിച്ച്‌ വലിയ രീതിയില്‍ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർത്ഥിക്കൊപ്പം പോയി പണം നല്‍കുന്നത് കേരളത്തില്‍ കേട്ടുകള്‍വി ഇല്ലാത്തതാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *