ആസ്റ്റർ മിംസിൽ ‘ജീവനം 2.0’ ആരംഭിച്ചു

ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റർ മിംസിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സങ്കമംവും ജീവനം പദ്ധതിയുടെ തുടർ ക്യാമ്പയിൻ “ജീവനം 2.0” യുടെ പ്രഖ്യാപനവും നടന്നു. വൃക്ക രോഗികൾക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അതോടൊപ്പം തന്നെ വൃക്ക ദാതാക്കളുടെ കുടുംബത്തിലെ നിർധന വൃക്കരോഗികൾക്ക് ‘പോർഫ ‘ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ‘ജീവദായിനി- ലൈഫ് ഗിവൺ’ സൗജന്യ ശസ്ത്രക്രിയാ പദ്ധതിയും, രോഗികൾക്ക് വളരെ സഹായകരമാകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സിനിമാതാരം സലീം കുമാർ പറഞ്ഞു. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റേതുൾപ്പെടെയുള്ള ഫണ്ടുകൾ ഉപയോഗിച്ച് നിർധനരായ(ബിപിഎൽ) രോഗികൾക്ക് സൗജന്യമായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിലും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുക എന്നതാണ് ഇത്തരം പദ്ധതിയുടെ ലക്ഷ്യമിടുന്നതെന്ന് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. ചടങ്ങിൽ രണ്ടായിരത്തിൽ അധികം സർജറികൾക്ക് നേതൃത്വം നൽകിയ ഡോ.രവികുമാറിന് പ്രത്യേക ഉപഹാരം സമർപ്പിച്ചു. ആസ്റ്റർ മിംസ് സിഎംഎസ് ഡോ. എബ്രാഹം മാമൻ, ഡോ.സജിത് നാരായണൻ ,ബഷീർ ടി ടി, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം. ‘ജീവനം 2.0’ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾക്ക് +91 81130 98000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *