രാഹുല്‍ ഗാന്ധി ഇന്ന് കോട്ടയത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം രാഹുല്‍ ഉയര്‍ത്തിക്കാട്ടുമോ. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ ആശങ്ക അറിയിച്ചിരുന്നു

യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയം ലക്ഷ്യമാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നു കോട്ടയത്ത് മൂന്നു മണ്ഡലങ്ങളില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.

അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിന് എതിരായ രാഹുല്‍ ഉയര്‍ത്തിക്കാട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിനെതിര ക്രൈസ്തവ സഭകള്‍ പരസ്യമായി അതൃപ്തിയറിയിച്ചിരുന്നു.

സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്താല്‍ അവയുടെ സ്വത്ത് കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന എഫ്.സി.ആര്‍.എ ഭേദഗതി ബില്‍.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബില്‍ ബി.ജെ.പിക്കു തിരിച്ചടിയായിരിക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമം.

ക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ ബിജെപി കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടയിലാണ് കേന്ദ്രം ബില്‍ കൊണ്ടുവന്നത്.

ഇക്കുറി ക്രൈസ്തവ പിന്തുണയില്‍ സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന ചിന്തയിലായിരുന്നു ബി.ജെ.പി. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ അടുത്തുകിടക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി നിര്‍ത്തിയത്.

ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ഭേദഗതി കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ലൈസന്‍സ് പുതുക്കാതിരിക്കുകയോ പുതുക്കാന്‍ വൈകുകയോ ചെയ്താല്‍ ഇത്തരം സംഘടനകളുടെ ആസ്തികള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിനു പിടിച്ചെടുക്കാന്‍ ഈ ഭേദഗതി അധികാരം നല്‍കുന്നു.

ഇതിനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമെന്നും വീടുകള്‍ തകര്‍ത്ത ബുള്‍ഡോസര്‍ നടപടികള്‍ക്ക് സമാനമാണെന്നും കോണ്‍ഗ്രസ് പറയുന്നു.

ക്രൈസ്തവര്‍ ഏറെയുള്ള കോട്ടയത്ത് രാഹുല്‍ ഗാന്ധി വിഷയം ഉയര്‍ത്തി ക്കാട്ടുന്നതിലൂടെ ബി.ജെ.പിയുടെ കപട ക്രൈസ്തവ സ്‌നേഹം തുറന്നു കാട്ടാന്‍ കഴിയുമെന്നു നേതാക്കളും കരുതുന്നു.

റാന്നിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് 2.45 ന് പാമ്പാടി ആര്‍.ഐ.ടി എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡു മാര്‍ഗം 3 ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്റ് മൈതാനിയിലെത്തും.

പുതുപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്.

പാമ്പാടിയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കു ശേഷം കോട്ടയം നിയോജക മണ്ഡലത്തിലെ സ്വീകരണം നടക്കുന്ന കഞ്ഞിക്കുഴിയില്‍ 4 ന് രാഹുല്‍ ഗാന്ധി എത്തും.

തുടര്‍ന്ന് 5 ന് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ സ്വീകരണം നടക്കുന്ന അതിരമ്പുഴയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും ജില്ലയിലെ മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ഥികളും വിവിധ വേദികളില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *