ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ അമേരിക്ക. 16.5 ബില്യണ്‍ ഡോളറിന്റെ വൻ ആയുധ ഇടപാടുകള്‍ക്ക് അനുമതി. യുഎഇക്കും സൗദിക്കും വൻതുക ലഭിക്കും

പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് വൻതോതില്‍ ആയുധങ്ങള്‍ കൈമാറാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് അനുമതി നല്‍കി.

യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കായി ഏകദേശം 16.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.38 ലക്ഷം കോടി രൂപ) ആയുധ ഇടപാടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

മൊത്തം തുകയില്‍ വലിയൊരു ഭാഗവും യുഎഇയിലേക്കാണ് എത്തുന്നത്. ഏകദേശം 12 ബില്യണ്‍ ഡോളറിന്‍റെ കരാറാണ് യുഎഇയുമായി ഉറപ്പിച്ചത്. ഇതില്‍ പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും, അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും ഉള്‍പ്പെടുന്നു.

സൗദി അറേബ്യയ്ക്ക് ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ടൗ മിസൈലുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷ സാധ്യതകള്‍ കണക്കിലെടുത്ത് മേഖലയിലെ പ്രതിരോധം ശക്തമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍.

ഗള്‍ഫ് രാജ്യങ്ങളുടെ ആകാശ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മേഖലയിലെ അമേരിക്കൻ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *