മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി നല്‍കിയ പരാതി പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നല്‍കിയ പരാതി പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും.

ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാൻ കടകംപള്ളി ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.കൂടാതെ കഴക്കൂട്ടം സ്വദേശിനി നല്‍കിയ പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്നാണ് പോറ്റിയുടെ ആരോപണം. എന്നാല്‍ പോറ്റിയുടെ പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു കടകംപള്ളി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *