ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ (HSPA) ഇന്ത്യൻ ചാപ്റ്റർ നിലവിൽ വന്നു

കോഴിക്കോട്: ലോകത്തിലെ മുഴുവൻ സ്റ്റെറൈൽ പ്രോസസ്സിംഗ് ടെക്നീഷ്യന്മാർക്കുള്ള വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും നൽകുന്ന അസോസിയേഷനായ എച്ച്എസ്പിഎ യുടെ ഇന്ത്യൻ ചാപ്റ്ററിന് അമേരിക്കയിലെ പ്രൊഫഷണൽ സംഘടനയായ ദി ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ അംഗീകാരം നൽകി.
യുഎസ്എ ക്ക് പുറത്ത് സ്ഥാപിതമാകുന്ന നാലാമത്തെ ചാപ്റ്ററാണ് എച്ച്എസ്പിഎ ഇന്ത്യ. ഇന്ത്യൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളുടെ ലോഗോ പ്രകാശനം എൻഎബിഎച്ച് പ്രിൻസിപ്പൽ അസ്സെസ്സറും ബിഎംഎച്ച് ഹോസ്പിറ്റലുകളുടെ ക്വാളിറ്റി വിഭാഗം മേധാവിയുമായ ഗ്രേസി മത്തായി നിർവ്വഹിച്ചു. ഇന്ത്യൻ
ചാപ്റ്ററിന്റെ പ്രസിഡന്റായി കോഴിക്കോട് ആസ്റ്റർ മിംസിലെ സിഎസ്എസ്ഡി വിഭാഗം മാനേജർ നസീഹ് സിപി, സെക്രട്ടറി സിദ്ര മെഡിസിൻ സീനിയർ ടെക്നീഷ്യൻ ഷഹദ് കണ്ണനാരിയും, ട്രഷറർ മെഡിക്കൽ സിറ്റി ഫോർ മിലിറ്ററി ആൻഡ് സെക്യൂരിറ്റി സർവീസ് ഹോസ്പിറ്റൽ ടെക്നീഷ്യൻ മുഹമ്മദ് ഷഫീക്ക് , വൈസ് പ്രസിഡണ്ട് ഷാഫി, എഡ്യൂക്കേഷൻ ഡയറക്ടറായി മെർലി കുര്യാക്കോസിനെയും, ബോർഡ് മെമ്പർമ്മാരായി മുഹമ്മദ് ഷെരീഫ്, അഖിലേഷ് എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതമ ഇന്ത്യൻ കമ്മറ്റിയുടെ പ്രസിഡൻ്റ് എന്ന നിലയിൽ അഭിമാനമുണ്ടെന്നും
ഇന്ത്യയിൽ സ്റ്റെറിലൈസേഷൻ ടെക്നോളജിയിൽ ലോകനിലവാരം കൊണ്ടുവരാൻ മുന്നിൽ നിന്ന് പ്രയത്നിക്കുകയും നൂറിൽപ്പരം ഇൻറർനാഷണൽ നിലവാരത്തിൽലുള്ള ടെക്നീഷ്യന്മാരെ വാർത്തെടുത്ത് ഇന്ത്യക്കും ലോകത്തിനും സംഭാവന ചെയ്യുകയും ചെയ്ത പരേതനായ മൊയ്തു കെ കെ ക്ക് ഈ അംഗീകാരം സമർപ്പിക്കുന്നതായും പ്രസിഡൻ്റ് നസീഹ് സിപി പറഞ്ഞു.
സ്റ്റെറൈൽ മേഖലയിലെ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും, പ്രൊഫഷണൽ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും, സ്റ്റെറൈൽ പ്രോസസ്സിംഗ് പ്രൊഫഷണലുകൾക്കായി ശക്തമായ ഒരു പ്രാദേശിക ശൃംഖല കെട്ടിപ്പടുക്കുന്നതിലും ഇന്ത്യൻ ചാപ്റ്റർ നിർണായക പങ്ക് വഹിക്കുമെന്ന് CSSD എഡ്യൂക്കേഷൻ ഡയറക്ടർ മെർലി കുര്യാക്കോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *