ക്രിസ്മസ് ബംബർ ലോട്ടറിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ തങ്ങളുടെ വ്യക്തമാക്കി സംസ്ഥാന ലോട്ടറി വകുപ്പ്.ടിക്കറ്റ് കൃത്യമായി ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നല്‍കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ് ഐഎഎസ് അറിയിച്ചു.
ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക എന്നത് അത് വാങ്ങുന്ന ഉടമയുടെ ഉത്തരവാദിത്തമാണെന്നും, വകുപ്പിനെ സംബന്ധിച്ചിടത്തോളം ഹാജരാക്കുന്ന ടിക്കറ്റിന്റെ വിശ്വാസ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 20 കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് രണ്ട് പേർ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് സമ്മാനത്തുക തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ കോടതിയുടെ അന്തിമ നിർദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഇനി തുടർനടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.
