വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും.വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ നാളെ സുരേഷ് പങ്കെടുക്കും.

കെപിസിസി നേതാക്കള്‍ എ.സുരേഷുമായി ചർച്ച നടത്തി. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് 2013ല്‍ സുരേഷിനെ സിപിഎം പുറത്താക്കിയത്.

പതിനഞ്ചുവര്‍ഷത്തോടൊപ്പം വിഎസിന്‍റെ സന്തത സഹചാരിയായിരുന്നു സുരേഷ്. വി.എസിനൊപ്പം നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നയാളാണ് സുരേഷ്. അതുകൊണ്ട് തന്നെ സുരേഷ് സ്ഥാനാര്‍ഥിയാക്കുമ്ബോള്‍ വി.എസിനെ സ്നേഹിക്കുന്നവരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഉള്ളത്.

2012ലാണ് തന്നെ അടക്കം 3 പേരെ കൂടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. പിന്നീട് 2013 ലാണ് അതിന് അംഗീകാരം ലഭിക്കുന്നത് എത്രകാലം വി എസ് തനിക്ക് വേണ്ടി സംസാരിക്കുകയും നിരന്തരം കത്തയക്കുകയും ചെയ്തു സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *