ഭാവിയില്‍ കേരളത്തില്‍ സിപിഐ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എപ്പോഴാണെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്രബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണെന്നും നാളത്തെ ബജറ്റില്‍ കേരളത്തെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ബിനോയ് പറഞ്ഞു. കർഷകർ അടക്കമുള്ള രാജ്യത്തിന്റെ അന്നദാതാക്കളെ മറക്കരുത്
ജനങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷ എല്‍ഡിഎഫിലാണ് . ഞങ്ങള്‍ ജനങ്ങള്‍ക്ക് പറയാനുള്ളതും കേട്ടു . പത്തുവർഷം പൂർത്തിയാകുമ്പോള്‍ ഇനിയും ഈ സർക്കാർ തന്നെ വരണമെന്ന് ജനം ആഗ്രഹിക്കുന്നു. തിരുത്തേണ്ടത് തിരുത്തും. എല്‍ഡിഎഫ് മൂന്നാമതും അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
