പത്രപ്രവര്‍ത്തക പെൻഷൻ വീണ്ടും വര്‍ദ്ധിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പത്രപ്രവർത്തക പെൻഷൻ വീണ്ടും ഉയർത്തി സംസ്ഥാന സർക്കാർ. 1,500 രൂപയാണ് പുതിയതായി വർധിപ്പിക്കുക.

ഇതോടെ പത്രപ്രവർത്തക പെൻഷൻ 13,000 രൂപയാകും. രണ്ടാം പിണറായി സർക്കാറിൻറെ അവസാന ബജറ്റില്‍ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്.

പത്രപ്രവർത്തക പെൻഷൻ 11,000 രൂപയില്‍ നിന്ന് 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ) 15,000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറവും സർക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *