പത്മഭൂഷണ്‍ നേട്ടത്തില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പല തലമുറകളോട് മത്സരിച്ച് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്ന നടനാണ് മമ്മൂട്ടിയെന്നും മാറുന്ന കാലത്തിനും മൂല്യത്തിനുമൊത്ത് അദ്ദേഹം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഓരോ സിനിമയിലും നമുക്ക് പരിചയമുള്ള മമ്മൂട്ടിയാകാതിരിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതല്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. മമ്മൂട്ടിക്ക് പത്മ പുരസ്‌കാരം ലഭിക്കാനെടുത്ത കാലതാമസത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷമായി തങ്ങള്‍ ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കുകയാണെന്നും ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
