ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി. ബിഹാറില്‍ നിന്നും വിവേക് എക്സ്പ്രസ്സില്‍ എത്തിയ സംഘത്തില്‍ 10 മുതല്‍ 16 വയസ്സ് വരെയുള്ള ആണ്‍കുട്ടികളാണുള്ളത്.ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക് രണ്ട് മാസത്തെ കോഴ്സിനാണ് കൊണ്ടുവന്നത് എന്നാണ് ഇവരുടെ മൊഴി.

ഇന്നലെ ഉച്ചയോടെയാണ് 21 കുട്ടികളുമായി രണ്ടുപേർ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. കുട്ടികളുടെ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി കൈമാറി. കുട്ടികളുടെ രേഖകള്‍ ഇന്ന് ഹാജരാക്കാൻ സ്ഥാപനത്തോട് സി.ഡബ്ല്യു.സി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *