ഇറാനിലെ വന്തോതിലുള്ള ഖമനയ് വിരുദ്ധ പ്രതിഷേധങ്ങള്ക്കിടെ നിര്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.
അയത്തൊള്ള അലി ഖമനയിയുടെ ഭരണത്തിനെതിരെ ഇറാനില് രാജ്യവ്യാപക പ്രക്ഷോഭങ്ങള് തുടരുന്നതിനിടെ ഇറാൻ നേതൃത്വം തന്നെ ഫോണില്‍ വിളിച്ച് ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
എന്നാല്, പ്രതിഷേധക്കാര്ക്കെതിരായ ക്രൂരമായ അടിച്ചമര്ത്തല് തുടര്ന്നാല് ചര്ച്ച നടക്കുന്നതിനു മുന്പ് തന്നെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനിലെ സ്ഥിതിഗതികള് യുഎസ് സൈന്യം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം ഇറാനില് ആരംഭിച്ച പ്രതിഷേധങ്ങള് ഇപ്പോള് ഖമനയ് ഭരണത്തിനെതിരായ പൂര്ണ വിപ്ലവാഹ്വാനമായി മാറിയിരിക്കുകയാണ്. മൂന്നാം ആഴ്ചയിലേക്കു കടന്ന പ്രക്ഷോഭത്തില് നൂറുകണക്കിനു മരണങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടു.
ഇന്റര്നെറ്റ് ഷട്ട്ഡൗണ്, വ്യാപകമായ അറസ്റ്റുകള്‍, വധശിക്ഷ ഭീഷണി എന്നിവയിലൂടെയാണ് ഇറാന് ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമര്ത്തുന്നത്. പ്രതിഷേധക്കാര്ക്കെതിരെ വെടിവയ്പ്പ് തുടര്ന്നാല് ഇതുവരെ കാണാത്ത രീതിയില് അമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇറാക്കില്‍ ഇതിന് മുന്പ് അമേരിക്ക നടത്തിയ ശക്തമായ സൈനിക നടപടികള് ഓര്മിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വാക്കുകള്.
