വന്ദേഭാരതില്‍ ദം ബിരിയാണി, ഉണ്ണിയപ്പം, പരിപ്പുവട; ശുപാര്‍ശ നല്‍കി കാറ്ററിങ് കമ്ബനി

തിരുവനന്തപുരം – കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും.

ഐആർസിടിസിയുടെ നിർദേശങ്ങള്‍ അനുസരിച്ചാകും മെനുവില്‍ മാറ്റങ്ങള്‍ വരുത്തുക.

കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് വന്ദേ ഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏതെല്ലാം വിഭവങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച്‌ ഐആർസിടിസിയുമായി ചർച്ചകള്‍ നടക്കുകയാണ്. ഓടുന്ന ട്രെയിനില്‍ കറികള്‍ യാത്രക്കാരുടെ വസ്ത്രങ്ങളില്‍ വീഴുക പതിവാണ്. ഇത് ഒഴിവാക്കാൻ കറികള്‍ക്ക് കട്ടി കൂട്ടും. ഇപ്പോള്‍ നല്‍കുന്ന കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുല്‍ എന്നിവയാണ് മധുരത്തിനായി കമ്ബനി ശുപാർശ ചെയ്തിട്ടുള്ളത്.

ഉച്ചഭക്ഷണത്തിലും വലിയ മാറ്റമുണ്ടായേക്കും. ചോറിന് പുറമെ തലശ്ശേരി ബിരിയാണി, മലബാർ ദം ബിരിയാണി എന്നിവയാണ് ശുപാർശ ചെയ്തിട്ടുളളത്. പ്രഭാതഭക്ഷണത്തില്‍ പാലപ്പം, വെജിറ്റബിള്‍ കുറുമ, ഇടിയപ്പവും മുട്ടക്കറിയും പലഹാരങ്ങളായി ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പഴംപൊരി എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്. മലയാളികള്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ മെനു പരിഷ്കരിക്കാനാണ് കമ്ബനിയുടെ നീക്കം. വിമാനങ്ങളില്‍ ഭക്ഷണവിതരണം ചെയ്യാൻ കമ്ബനിയായ കാസിനോ ഡിസംബർ 16 -ാം തിയതി മുതല്‍ക്കാണ് വന്ദേ ഭാരതിലെ ഭക്ഷണവിതരണം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *