സംഭരിച്ച നെല്ലിൻ്റെ തുക കര്‍ഷകര്‍ക്ക് നല്‍കി തുടങ്ങി

നെല്ല് സംഭരണത്തില്‍ വാക്ക് പാലിച്ച്‌ സർക്കാർ. കർഷകർക്ക് സംഭരിച്ച നെല്ലിൻ്റെ തുക നല്‍കി തുടങ്ങി. വർധിപ്പിച്ച തുകയായ 30 രൂപ നിരക്കിലാണ് നല്‍കുന്നത്.

33109 മെട്രിക് ടണ്‍ നെല്ലാണ് രണ്ടാഴ്ചയ്ക്കകം സംഭരിച്ചത്. 7 ജില്ലകളിലാണ് നെല്ല് സംഭരണം തുടരുന്നത്. നെല്ല് സംഭരിച്ച്‌ ഒരാഴ്ചയ്ക്കകം കർഷകർക്ക് തുക ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ പൂർത്തിയാക്കിയത്.

കൊടകരയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച്‌ അപകടം

കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച്‌ അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊടകര മേല്‍പ്പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.

കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് ലോറിയുടെ പുറകില്‍ ഇടിച്ചത്. ബസ് യാത്രക്കാരായ 15 ഓളം പേര്‍ക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

കൊടകര പോലീസും, ഹൈവേ പോലീസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം, അപകടത്തില്‍പ്പെട്ട ലോറി നിര്‍ത്താതെ പോയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *