പാര്‍ലമെന്‍റില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര.
നടപടിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മഹുവയെ ലോക്സഭയില്‍നിന്ന് പുറത്താക്കിയത്. അയോഗ്യയാക്കണമെന്ന എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്‌സഭ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ മഹുവയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. മഹുവയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യവും സ്പീക്കര്‍ തള്ളിയിരുന്നു.
തന്‍റെ വാദം കേള്‍ക്കാന്‍ എത്തിക്‌സ് കമ്മിറ്റി തയാറായില്ലെന്നും തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും മഹുവ പ്രതികരിച്ചിരുന്നു.
നിയമപോരാട്ടത്തിന് മഹുവയ്ക്ക് പിന്തുണ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യാ മുന്നണി നേതാക്കളും അറിയിച്ചിരുന്നു.