ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണം, അതിനായി നല്ല പ്രായത്തില്‍ കല്യാണം കഴിക്കണം : ചിദാനന്ദപുരി

കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ധർമ്മസന്ദേശ യാത്രയില്‍ ഹിന്ദു ജനസംഖ്യാ വർധനക്ക് ആഹ്വാനം.

കോട്ടയം തിരുനക്കര ക്ഷേത്രമൈതാനിയില്‍ നടന്ന വിരാട് ഹിന്ദുസംഗമത്തിലാണ് യാത്രാ നായകനായ മാർഗദർശക മണ്ഡലം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഹിന്ദുക്കള്‍ ജനസംഖ്യ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഹിന്ദുവിൻറെ വീട്ടില്‍ മൂന്നില്‍ കുറയാതെ മക്കള്‍ വേണം. അതിനായി നല്ല പ്രായത്തില്‍ കല്യാണം കഴിക്കണം. നാല് കുട്ടികള്‍ ഉണ്ടായാല്‍ ഒരു കുട്ടിയെ സന്യാസിയാക്കണം. ഹിന്ദുധർമ്മ പരിപാലനം തുടരാൻ അത് ആവശ്യമാണ്. രണ്ട് പേർക്ക് ഒരുകുട്ടി എന്ന് തീരുമാനിച്ചാല്‍ അത് ജനസംഖ്യ പകുതിയായി കുറക്കും.

ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം കൂടി. ഹിന്ദുക്കളില്‍ മാത്രം രാഷ്ട്രീയ ഭേദത്തിന്റെ പേരില്‍ ഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും അവരുടെ മതത്തിന്റെ കാര്യത്തില്‍ ഒന്നാണ് -അദ്ദേഹം പറഞ്ഞു. ധർമ്മസന്ദേശ യാത്ര 21ന് തിരുവനന്തപുരത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *