അറസ്റ്റിലാകുന്ന മന്ത്രിമാരുടെ സ്ഥാനം തെറിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം.
ഇൻഡ്യാ സഖ്യത്തിന്റെ അടിയന്തര യോഗം അല്‍പസമയത്തിനകം ചേരും. ബില്‍ കൊണ്ടുവരുന്നത് ദുരുദ്ദേശ്യത്തോടെയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
സഖ്യ കക്ഷികളെ വിരട്ടാനും പ്രതിപക്ഷ സംസ്ഥാനങ്ങളെ വേട്ടയാടാനും വേണ്ടിയാണ് പുതിയ ബില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഒരു സൂചനയുമില്ലാതെ കൊണ്ടുവരുന്ന ബില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പി.സന്തോഷ് കുമാർ എംപി മീഡിയവണിനോട് പറഞ്ഞു.
അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.