ഭാര്യയുടെ കാല്‍ ചവിട്ടിയൊടിച്ചു; മുറിയില്‍ പൂട്ടിയിട്ട് മുങ്ങി; രക്ഷകരായി പോലീസ്

ഭാര്യയുടെ കാലിന്റെ എല്ലു ചവിട്ടിയൊടിച്ച ഭര്‍ത്താവിനെ അറസ്റ്റു ചെയ്ത് പോലീസ് . അതളൂര്‍ പീടിയേക്കല്‍വളപ്പില്‍ യുവാസിനെ (40) ആണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച കുടുംബവഴക്കിനിടെയാണ് ഭാര്യ സമീഹയെ ചവിട്ടിയത്. സമീഹയുടെ വലതുകാലിന്റെ എല്ലു മുറിഞ്ഞു. അക്രമത്തിനുശേഷം സമീഹയെ മുറിയില്‍ പൂട്ടിയിട്ട് യുവാസ് സ്ഥലംവിട്ടു.

പോലീസിന്റെ സഹായനമ്ബറില്‍ സമീഹ വിളിച്ചതിനെത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍നിന്നുളള വിവരം കുറ്റിപ്പുറം പോലീസിനെ അറിയിച്ചതിനനുസരിച്ച്‌ പോലീസ് എത്തിയാണ് സമീഹയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതും വിവരം വീട്ടുകാരെ അറിയിക്കുന്നതും.

സമീഹയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സമീഹയെ സ്ഥിരമായി ഉപദ്രവിക്കുന്ന പതിവ് യുവാസിന് ഉള്ളതായി സമീഹയുടെ ബന്ധുക്കള്‍ പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് യുവാസിന്റെ ആക്രമണത്തില്‍ സമീഹയ്ക്ക് തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. മൂന്നു മാസം മുന്‍പും ഇയാള്‍ സമീഹയുടെ മുഖത്ത് അടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *