ഞാവല്‍പ്പഴമെന്ന് കരുതി കഴിച്ചത് വിഷക്കായ ; കോഴിക്കോട് 4 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

താമരശേരിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച 4 വിദ്യാർഥികള്‍ ആശുപത്രിയില്‍. വീടിനു സമീപത്തെ പറമ്ബില്‍ നിന്നും ഞാവല്‍പ്പഴമെന്ന് കരുതിയാണ് വിദ്യാർഥികള്‍ വിഷക്കായ കഴിച്ചത്.

താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

താമരശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയെയാണ് വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയാണ് 3 വിദ്യാർഥികളെ കൂടി ആശുപത്രിയില്‍ എത്തിച്ചത്. കാഴ്ചയില്‍ ഞാവല്‍ പഴത്തോട് സാമ്യമുള്ളതാണ് ഈ വിഷക്കായ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികള്‍ സമാന രൂപത്തില്‍ വിഷക്കായ കഴിച്ച്‌ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *