കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
വരും, വരും, വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. ഒറ്റ തന്ത പരാമര്‍ശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായാണ് തന്‍റെ പരാമര്‍ശമെന്ന് ആരാണ് നിശ്ചയിച്ചതെന്നും അദ്ദേഹം ചോദിച്ചു.
തൃശൂര്‍ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിനിടെ ആംബുലന്‍സില്‍ പൂരം നഗരിയില്‍ സുരേഷ് ഗോപി എത്തിയതില്‍ കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.