നവകേരള സദസിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒരു വിദ്യാലയത്തില്‍ നിന്ന് കുറഞ്ഞത് 200 വിദ്യാര്‍ത്ഥികളെയെങ്കിലും എത്തിക്കണമെന്നാണ് തിരൂരങ്ങാടി ഡി ഇ ഒ വിളിച്ചുചേര്‍ത്ത പ്രധാനാദ്ധ്യാപകരുടെ യോഗത്തില്‍ നല്‍കിയ നിര്‍ദേശം.
സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. താനൂര്‍ മണ്ഡലത്തില്‍ നിന്ന് ഇരുന്നൂറും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ നിന്ന് നൂറ് വീതമെങ്കിലും കുട്ടികളെ എത്തിക്കണമെന്നാണ് യോഗത്തില്‍ നിര്‍ദേശിച്ചത്.
പ്രധാനാദ്ധ്യാപകര്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനുള്ള സ്കൂള്‍ ബസുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് അറിയിച്ചപ്പോള്‍ ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാമെന്നും നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകള്‍ പുറത്തുവന്നിട്ടില്ല.അതേസമയം, കുട്ടികളെ നിര്‍ബന്ധിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.