പരിക്കേറ്റവരില്‍ അധികവും ചെറുപ്പക്കാര്‍ ; പലരുടേയും രണ്ടു കണ്ണുകളും നീക്കം ചെയ്യേണ്ടിവന്നു ; ലെബനനിലെ ആശുപത്രികളുടെ അവസ്ഥ പങ്കുവച്ച്‌ ഡോക്ടര്‍

ലെബനനിലെ സ്ഫോടന പരമ്ബരകളില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രികള്‍. ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിയെടുത്താലും മതിയാകില്ലെന്ന അവസ്ഥ.

പല ഡോക്ടര്‍മാരും യാന്ത്രികമായാണ് പണിയെടുക്കുന്നത്. പരിക്കേറ്റവരില്‍ അധികവും യുവാക്കളാണ്. ഇവരില്‍ ഭൂരിഭാഗം പേരുടേയും രണ്ട് കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടതായി നേത്രരോഗ വിദഗ്ധനായ ഡോ. ഏലിയാസ് ജരദെ പറയുന്നു.

സാഹചര്യം അത്രമേല്‍ വേദനാജനകമാണ്. കണ്‍മുന്നില്‍ ഒരു രാജ്യം മുഴുവന്‍ പരിക്കേറ്റ കാഴ്ചയാണുള്ളതെന്നും ഡോക്ടര്‍ ഏലിയാസ് പറയുന്നു.

ലെബനനില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സ്ഫോടനത്തില്‍ 3600 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ക്കും കണ്ണിനാണ് പരിക്കേറ്റത്. അതുകൊണ്ടുതന്നെ ഇവരെ പ്രവേശിപ്പിക്കുന്നത് ആശുപത്രികളിലെ നേത്രരോഗ വിഭാഗത്തിലേക്കാണ്. അപകടത്തില്‍ പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ടവരുടെ കണ്ണുകള്‍ നീക്കം ചെയ്യേണ്ടിവന്നുവെന്ന് നേത്രരോഗ വിദഗ്ധനായ ഡോ. ഏലിയാസ് വാരക് പറയുന്നു. ഒറ്റ രാത്രിമാത്രം നിരവധി പേരുടെ കണ്ണുകള്‍ക്ക് ചികിത്സ നല്‍കേണ്ടി വന്നു. തന്റെ കരിയറില്‍ ഇതിന് മുന്‍പ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഏലിയാസ് വാരക് പറയുന്നു. പരിചരിച്ചവരില്‍ അധികവും ഇരുപത് വയസ് പ്രായമുള്ളവരാണ്. പലരുടേയും രണ്ട് കണ്ണുകളും നീക്കം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും ഡോക്ടര്‍ ഏലിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *