‘സിനിമാ മേഖലയ്ക്ക് വേണ്ടി സംസാരിക്കുമ്ബോള്‍ ആര് ആരോപണം ഉന്നയിച്ചാലും അതിന് പരിഹാരം ഉണ്ടാകണം, ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തുവരട്ടെ’: ജഗദീഷ്

സിനിമാ മേഖലയ്ക്ക് വേണ്ടി സംസാരിക്കുമ്ബോള്‍ ആര് ആരോപണം ഉന്നയിച്ചാലും അതിന് പരിഹാരം ഉണ്ടാകണമെന്നും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തുവരട്ടെയെന്നും നടനും ‘അമ്മ’സംഘടന വൈസ് പ്രസിഡന്റുമായി ജഗദീഷ്.

സംസ്ഥാന സര്‍ക്കാരിനെതിരെ പറയാന്‍ താല്‍പര്യമില്ല. ചില പേജ് ഒഴിവാക്കിയത് എങ്ങനെയെന്നതിന് വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടി വരും.ഇരകളുടെ പേര് ഒഴിവാക്കണമെന്നതാണ് നിയമം. വേട്ടക്കാരന്റെ പേര്‌ഒഴിവാക്കാന്‍ പറഞ്ഞിട്ടില്ല. അതിന് പരിമിതികളുണ്ടെങ്കില്‍ തന്നെ ഹൈക്കോടതി പറഞ്ഞത് അനുസരിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കും. അത്തരക്കാര്‍ ശിക്ഷിക്കപ്പെടണം. ഇത്തരക്കാര്‍ സിനിമയില്‍ ഉണ്ടെങ്കില്‍ പുറത്തുവരണം. അതിന് അമ്മ ആ ഉത്തരവാദിത്തം ഏറ്റെടുക്കണം.

കേസെടുത്ത് അന്വേഷിക്കണം എന്നതിനോട് യോജിപ്പ് തന്നെയാണ്. ഏത് രീതിയിലാണ് അന്വേഷണം എന്ന് ഹൈക്കോടതി തീരുമാനിക്കും. പേരുകള്‍ പുറത്ത് വന്നാല്‍ ഗോസിപ്പുകള്‍ കുറയും. പേര് പുറത്ത് വരാന്‍ ഹൈക്കോടതി തീരുമാനിച്ചാല്‍ നടപടികളും ശിക്ഷയും ഉണ്ടാകട്ടെ. കോടതി ഉചിതമായി തീരുമാനം എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *