ആറ്റിങ്ങലില്‍ പതിനഞ്ചു വയസുകാരി പീഡനത്തിന് ഇരയായി; ദമ്ബതികള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍.

ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത്(28), ഇയാളുടെ ഭാര്യ നന്ദ(24) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം മനസ്സിലാക്കിയ അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്

2021 മുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പരാതി. ഭാര്യ നന്ദയെ ഭീഷണിപ്പെടുത്തിയാണ് ശരത് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. നന്ദക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ശരത് ആരോപിക്കുകയും തന്നോടൊപ്പം ജീവിക്കണമെങ്കില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ അവസരമൊരുക്കി തരണമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു

ഭീഷണിക്ക് വഴങ്ങിയ നന്ദ പരിചയക്കാരിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്നാണ് ശരത് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *