ആർഎല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. നൃത്താദ്ധ്യാപിക സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന് പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ ആർഎല്‍വി രാമകൃഷ്ണനെ ക്ഷണിച്ചിരിക്കുന്നത്.
ഈ ക്ഷണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിന്റെ കൂത്തമ്ബലത്തില്‍ വച്ചാണ് ആർഎല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാർത്ഥിയായിരുന്നു രാമകൃഷ്ണൻ. എന്നാല്‍ ആദ്യമായാണ് തനിക്ക് ഇത്തരത്തില്‍ ഒരു അവസരം കിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നൃത്താദ്ധ്യാപിക സത്യഭാമയ്‌ക്കെതിരെ നിരവധി പേരാണ് ഇതിനോടകം വിമർശനവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ അധിക്ഷേപ പരാമർശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സത്യഭാമ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണം. കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട് എന്നൊക്കെയായിരുന്നു സത്യഭാമയുടെ വാദം.