മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല: വി ഡി സതീശൻ

മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും താമസക്കാർക്ക് ഭൂനികുതി അടയ്ക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.

മുൻ സർക്കാർ വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റർചെയ്യാനുള്ള കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോർട്ടലില്‍ ഭൂമി രജിസ്റ്റർചെയ്യുകയായിരുന്നു. സാധാരണ മുത്തവല്ലിമാർ ചെയ്യേണ്ട ഈ കാര്യം വഖ്ഫ് ബോർഡ് നേരിട്ട് ചെയ്തത് ദുരൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്ത് മിനിറ്റിനുള്ളില്‍ തീർക്കാവുന്ന പ്രശ്നം സങ്കീർണ്ണമാക്കാനാണ് ഇവർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുനമ്പം വിഷയത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് മുൻ സർക്കാർ കുടപിടിക്കുകയായിരുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.

താമസക്കാരെ ‘കൈയേറ്റക്കാർ’ ആക്കി മാറ്റാനാണ് മുൻ സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *