രണ്ടുദിവസത്തെ സന്ദർശനത്തിനായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. കൊല്ലം ആശ്രാമം മൈതനാത്തു നടക്കുന്ന ശ്രീനാരായണ ഗുരു – മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒന്നിന് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടക്കും.
നാളെ രാവിലെ പത്തിന് തിരുവനന്തുപുരം ഐടി പ്രൊഫഷനലുകളുമായി കൂടിക്കാഴ്ച നടത്തും. ടെക്‌നോ പാർക്കിലെ ട്രാവൻകൂർ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ 80 ഐടി പ്രൊഫഷനുലുകള്‍ക്ക് പുറമെ സ്റ്റാർട്ട് അപ് പ്രതിനിധികള്‍, വിവിധ കമ്പനികളിലെ സിഇഒമാർ എന്നിവർ പങ്കെടുക്കും.പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടത്ത് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
