ശബരിമല മാസ്റ്റർപ്ലാൻ ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി പണം കണ്ടെത്താൻ നടത്തിയ ആഗോള അയ്യപ്പ സംഗമം ഫലംകണ്ടില്ല.
സംഗമത്തില്‍ വരുന്നവർക്ക് മാസ്റ്റർപ്ലാൻ പദ്ധതികളെ കുറിച്ച് വിശദീകരിച്ച് ആ പദ്ധതികള്‍ക്ക് സ്പോണ്‍സറെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.എന്നാല്‍ അയ്യപ്പ സംഗമത്തില്‍ ഉരിത്തിരിഞ്ഞ ആശയങ്ങള്‍ സ്വർണ്ണപ്പാളികേസ് വിവാദത്തില്‍ മുങ്ങിപ്പോയെന്ന് വേണം കരുതാൻ.
അയ്യപ്പ സംഗമം നടത്തി ഇവിടെ ഉണ്ടാകുന്ന ആശയങ്ങള്‍ ചേർത്ത് പദ്ധതി നടപ്പിലാക്കാനും അതിൻ്റെ മോണിറ്ററൈസേഷനുമായി ഒരു ഉന്നത സമതി രൂപീകരിക്കാനും ആശയം ഉണ്ടായിരുന്നു.എന്നാല്‍ അയ്യപ്പ സംഗമം നടത്തുന്നതിന് നേതൃത്വം നല്‍കിയ പി.എസ്.പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിന് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നല്‍കുമെന്ന് അവർ കരുതിയിരുന്നെങ്കിലും സ്വർണ്ണപ്പാളി കേസ് വിവാദത്തില്‍ ആ നീക്കം സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. ആഗോള അയ്യപ്പ സംഗമത്തിന് നാല് കോടി മുതല്‍ അഞ്ച് കോടി രൂപയുടെ ചിലവാണ് ഉണ്ടായതെന്നാണ് ദേവസ്വം കമ്മീഷണർ പറയുന്നത്. മൂന്ന് കോടി രൂപ ഡൊണേഷൻ ലഭിച്ചിരുന്നത്രെ.അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പ് ചുമ തലയുണ്ടായിരുന്ന ഈവൻ്റ്മാനേജ്മെൻ്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷന് മൂന്ന് കോടി രൂപ നല്കി.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുന്ന ഫണ്ട് മാത്രമാണ് മാസ്റ്റർ പ്ലാനായി ഇപ്പോള്‍ ഉള്ളത്.മാസ്റ്റർ പ്ലാനിലെ പദ്ധതികള്‍ക്ക് പണം മുടക്കാനുള്ള ആളിനെ കണ്ടെത്താനല്ല ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നാണ് ഇപ്പോള്‍ ബോർഡ് അധികൃതർ പറയുന്നത്.മാസ്റ്റർ പ്ലാനിനെ കുറിച്ച് അ
വബോധം സൃഷ്ടിക്കാനും മാസ്റ്റർ പ്ലാൻ എന്താണെന്ന് ഭക്തരെ അറിയിക്കാനുമാണ് ആഗോളഅയ്യപ്പ സംഗമം
നടത്തിയതെന്നാണ് ദേവസ്വം അധികൃതർ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഭക്തർക്ക് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് അറിവ് പകരാൻ കോടികള്‍ ചിലവിട്ട് ആഗോള അയ്യപ്പ സംഗമം എന്ന മാമാങ്കം നടത്തേണ്ടതുണ്ടോ എന്നാണ് വിമർശകർ ചോദിക്കുന്നത്.
അയ്യപ്പ സംഗമത്തിന് പകരം പദ്ധതികളുടെ ബ്രോഷർ ഭക്തർക്ക് നല്കിയാല്‍ പോരെ എന്നാണ് ചോദ്യം ഉയരുന്നത്. പമ്ബ ഹില്‍ടോപ്പില്‍ നിന്നും ഗണപതി ക്ഷേത്രം വരെ സുരക്ഷാപാലത്തിന് 39 കോടി, സന്നിധാനത്ത് പില്‍ഗ്രിം അമിനിറ്റി സെൻ്ററും പുതിയ പ്രസാദ മണ്ഡപം, മേല്‍ശാന്തി,തന്ത്രി
മoങ്ങള്‍ ഉള്‍പ്പടെ തിരുമുറ്റ വികസനത്തിന് 96 കോടി രൂപ ,നിലയ്ക്കല്‍ അടിസ്ഥാന താവളത്തില്‍ സുരക്ഷ ഇടനാഴി റോഡുകളെ പരസ്പ രംബന്ധിപ്പിക്കുന്ന പാലങ്ങള്‍ക്ക് 145 കോടി രൂപ,സന്നിധാനത്ത് അഗ്നിസുരക്ഷയ്ക്കായി മൂന്ന് കോടി ഉള്‍പ്പെടുന്ന പദ്ധതികള്‍ക്ക്
വിശദമായ പദ്ധതി രേഖ തയാറാക്കിയെങ്കിലും ഇതുവരെ നടപ്പlയില്ല.
നിലയ്ക്കലിലെ ജലസ്രോതസുകളുടെ പരിപാലനം, മാളികപ്പുറം ക്ഷേത്രത്തിന് പിന്നില്‍ പോലീസ് ബാരക്കിന് സമീപത്ത് നിന്ന് ചന്ദ്രാനന്ദൻ റോ
ഡിലെത്താൻ കഴിയുന്ന മേല്‍പ്പാത എന്നിവയ്ക്ക് ഡി.പി.ആർ തയ്യാറാക്കാൻ കണ്‍സള്‍ട്ടൻ്റിനെ നിയോഗിച്ചു.
