വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ക്കിടെ ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ കേരളീയരായ 237പേർ തിരുവനന്തപുരത്തെത്തി.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍ നിന്ന് എത്തിയവരെ വിമാനത്താവളത്തില്‍ നോർക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു.
80ഓളം പേർ കൂടി ഉടൻ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യൻ ഹൈകമീഷൻ ഒരുക്കിയ അടിയന്തര ഹെല്പ് ഡെസ്കില്‍ ബന്ധപ്പെടാം. സഹായത്തിനായി +94 773727832 (വാട്ട്സ് ആപ്പിലും ലഭ്യമാണ്) എന്ന നമ്ബറില്‍ ബന്ധപ്പെടാം.
അതേസമയം, ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമസേന സഹായങ്ങള്‍ തുടരുകയാണ്. ദുരന്തബാധിത മേഖലയില്‍ സഹായത്തിനും ദുരിതാശ്വാസമെത്തിക്കാനുമായി സി -130, ഐ.എല്‍ -76 എയർക്രാഫ്റ്റുകള്‍ വഴി അർധസൈനികരെ മേഖലയില്‍ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള രക്ഷാദൗത്യം തുടരുകയാണ്.
