നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തില്‍ വിധി പറയുന്നത് ഡിസംബർ 16 ലേക്ക് മാറ്റി.
ഡിസംബർ 16ന് വിചാരണ കോടതി കേസില്‍ വിധി പറയും. ദില്ലി റൗസ് അവന്യു കോടതിയാണ് സമർപ്പിച്ച കുറ്റപത്രത്തിന്മേല്‍ വിധി പറയുക. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണ്‍ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഓവർസീസ് മേധാവി സാം പിട്രോഡ, സുമൻ ദുബെ തുടങ്ങിയവരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പ്രതിചേർത്തതാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്.
2014 ല്‍ ഡല്‍ഹി കോടതിയില്‍ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതിയില്‍ നിന്നാണ് 2021 ല്‍ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി തട്ടിയെടുത്തതായാണ് പരാതി
