തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്.
തൃശ്ശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ 13 ദിവസവും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുളള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ തയ്യാറായി. ഇന്ന് മുതല്‍ ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇവിഎമ്മുകള്‍ ജില്ലകളിലെ സ്ട്രോങ് റൂമുകളില്‍ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് തുടങ്ങും
