ശബരിമല തീർത്ഥാടത്തിന് വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവം ഉണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.
ജയകുമാർ പറഞ്ഞു. കോണ്‍ട്രാക്ടർക്ക് മെസ് കൊടുത്തത് 16 നാണ്. പിന്നെ കോണ്ട്രാക്ടർ എന്തു ചെയ്യും. ജീവനക്കാരുടെ മെസിൻ്റെ കാര്യത്തില്‍ പരാതികള്‍ ഉണ്ട്.
ജീവനക്കാർ പലരും ജോലിക്ക് വന്നിട്ടില്ല. വരാത്ത വരോട് വിശദീകരണം ചോദിച്ച് ബാക്കിയാളുകളെ നിയോഗിക്കാൻ പറഞ്ഞിട്ടുണ്ട്. പമ്ബ
നദി മലിനമാണ് .കുറെമാറ്റങ്ങള്കഴിഞ്ഞ ദിവസം ഉണ്ടായി. പമ്ബ എന്തു കൊണ്ട് ഇങ്ങനെ ആയി എന്നറിയില്ല. ദേവസ്വം മരാമത്തിൻ്റെ നിർമ്മാണ അവശിഷ്ടങ്ങള്‍ പമ്ബയില്‍ ഉണ്ടായിരുന്നു. ഒരു പാട്കാര്യങ്ങള്‍ ചെയ്യാൻ ബാക്കിയുണ്ടെന്നും കെ.ജയകുമാർ പറഞ്ഞു.
